‘സ്വര്‍ണത്തിന് സുഗന്ധം പോലെയാണ് ചലച്ചിത്ര താരങ്ങള്‍ക്ക് വിനയം’; ആസിഫ് അലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി ആര്‍ ബിന്ദു

സ്വര്‍ണത്തിന് സുഗന്ധം പോലെയാണ് ചലച്ചിത്ര താരങ്ങള്‍ക്ക് വിനയമെന്ന് മന്ത്രി ആര്‍ ബിന്ദു. ആസിഫ് അലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മന്ത്രി ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചത്. ‘ആസിഫ് അലിയെ ഇന്ന് വന്ദേഭാരത് ട്രെയിനില്‍ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോള്‍…’ എന്നു പറഞ്ഞാണ് മന്ത്രി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ALSO READ:ചെളിവെള്ളം ദേഹത്ത് തെറിപ്പിച്ചതിന്റെ പേരിൽ വാക്കുതർക്കം; അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ചു, കൊച്ചിയിൽ നടന്ന കൊടും ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

യുവ നടന്‍ പ്രിയപ്പെട്ട ആസിഫ് അലിയെ ഇന്ന് വന്ദേഭാരത് ട്രെയിനില്‍ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയപ്പോള്‍…
ആസിഫ് അലിയെ കുറിച്ച് ഏതാനും ദിവസം മുന്‍പ് ഇട്ട പോസ്റ്റ് മുപ്പത്തിനായിരത്തിലധികം പേര്‍ സ്‌നേഹപൂര്‍വ്വം ഏറ്റെടുത്ത കാര്യം പറഞ്ഞപ്പോള്‍ സ്വന്തം ശൈലിയില്‍ വിനയാന്വിതനായി പുഞ്ചിരി തൂകി…
സ്വര്‍ണ്ണത്തിന് സുഗന്ധം പോലെയാണ് ചലച്ചിത്ര താരങ്ങള്‍ക്ക് (മറ്റു സെലിബ്രിറ്റികള്‍ക്കും)വിനയം.
ആസിഫ് അലിക്ക് എക്കാലത്തും ഇങ്ങനെ പ്രകാശം പരത്തുന്ന വ്യക്തിത്വമായി തുടരാനാകട്ടെ എന്ന് ആശംസിച്ചു…..

ALSO READ:വയനാട്‌ ബത്തേരി കടമാൻ ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News