നാലു ശതമാനം ഭിന്നശേഷി സംവരണം, 292 തസ്തികകൾ കൂടി കണ്ടെത്തി: മന്ത്രി ആർ ബിന്ദു

സംസ്ഥാനത്ത് നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 292 തസ്തികകൾ കൂടി കണ്ടെത്തിയെന്ന് മന്ത്രി ആർ ബിന്ദു. വിവിധ വകുപ്പുകളിലായി ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ 292 തസ്തികകൾ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

നിലവിൽ കണ്ടെത്തിയിട്ടുള്ള 971 തസ്തികകൾക്കു പുറമെയാണ് ഈ തസ്തികകൾ എന്നും ഇതോടെ ആകെ കണ്ടെത്തിയ തസ്തികകളുടെ എണ്ണം 1263 ആയി എന്നും മന്ത്രി ഫേസ്ബുക്കി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിസംവരണം മൂന്നിൽ നിന്നും നാലു ശതമാനമായി ഉയർത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി. ഭിന്നശേഷി വിഭാഗങ്ങൾക്ക് അനുയോജ്യമായ തസ്തികകൾ കണ്ടെത്താൻ വിദഗ്ധസമിതി രൂപീകരിക്കുകയും ഈ സമിതിയുടെ ശുപാർശ പ്രകാരമാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: പഞ്ച്കുലയിൽ നിരോധനാജ്ഞ, ഇന്റർനെറ്റ് നിരോധനം; ദില്ലി ചലോ മാർച്ചിന് മുന്നോടിയായി കടുത്ത നിയന്ത്രണങ്ങൾ

മന്ത്രി ആർ ബിന്ദുവിന്റെ ഫേസ്ബുക് പോസ്റ്റ്

സംസ്ഥാനത്ത് നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി 292 തസ്തികകൾ കൂടി കണ്ടെത്തി. വിവിധ വകുപ്പുകളിലായാണ് ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ 292 തസ്തികകൾ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തിയത്.
നിലവിൽ കണ്ടെത്തിയിട്ടുള്ള 971 തസ്തികകൾക്കു പുറമെയാണിത്. ഇതോടെ ആകെ കണ്ടെത്തിയ തസ്തികകളുടെ എണ്ണം 1263 ആയി.
ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിസംവരണം മൂന്നിൽ നിന്നും നാലു ശതമാനമായി ഉയർത്തുകയും, ഭിന്നശേഷി വിഭാഗങ്ങൾക്ക് ഇതിന് അനുയോജ്യമായ തസ്തികകൾ കണ്ടെത്താൻ വിദഗ്ധസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ സമിതി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News