“എകെജിയുടെയും ഇഎംഎസിന്റെയും ഒപ്പത്തിനൊപ്പം നടന്ന വിപ്ലവകാരി”; എൻ ശങ്കരയ്യക്ക് അന്ത്യാഞ്ജലിയുമായി മന്ത്രി ആർ ബിന്ദു

എൻ ശങ്കരയ്യ എകെജിയുടെയും ഇഎംഎസിന്റേയും ഒപ്പത്തിനൊപ്പം നടന്ന വിപ്ലവകാരിയെന്ന് മന്ത്രി ആർ ബിന്ദു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ശങ്കരയ്യക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജീവിച്ചിരിക്കുന്ന നായകരിലൊരാളാണെന്നും മന്ത്രി കുറിച്ചു.

ALSO READ: ശങ്കരയ്യയുടേത് ചരിത്രപരവും ത്യാഗനിർഭരവുമായ നേതൃശൈലി – മുഖ്യമന്ത്രി

പോസ്റ്റിന്റെ പൂർണ്ണരൂപം

എകെജിയുടെയും ഇഎംഎസ്സിന്റെയും സുന്ദരയ്യയുടെയും ഒപ്പത്തിനൊപ്പം നടന്ന വിപ്ലവകാരിയാണ് എൻ ശങ്കരയ്യ എന്ന ചരിത്രസ്രഷ്ടാവായ കമ്യൂണിസ്റ്റുകാരൻ. 102 വയസ്സിൽ പൊലിഞ്ഞിരിക്കുന്ന ആ വിപ്ലവജീവിതം ആധുനിക ഇന്ത്യയ്ക്ക് രൂപം പകർന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാന ധാരയുടെ എന്നത്തേയും കൊടിയടയാളമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജീവിച്ചിരിക്കുന്ന നായകരിലൊരാൾ.
ഭഗത് സിങ്ങിനെ തൂക്കിലേറ്റിയപ്പോൾ തെരുവിലിറങ്ങി ആരംഭിച്ചതാണാ ചരിത്ര സ്രഷ്ടാവിന്റെ പൊതുജീവിതം. സമാനതകളില്ല ഇന്നതിന്.
ബിരുദപരീക്ഷക്ക് ഒരാഴ്ച ബാക്കിയുള്ളപ്പോൾ കോളേജ് ഉപേക്ഷിച്ചു ജയിലിൽ, സ്വാതന്ത്ര്യം കിട്ടിയ ദിവസം ജയിലിൽനിന്ന് പുറത്ത്, കമ്മ്യൂണിസ്റ്റായതിന്റെ പേരിൽ സ്വതന്ത്ര ഇന്ത്യയിൽ പിന്നെയും ജയിലിൽ..
അങ്ങനെ, ഇന്ത്യാവിമോചന പ്രക്ഷോഭ കാലഘട്ടത്തെ ത്രസിപ്പിച്ച കമ്യൂണിസ്റ്റ് ജീവിതങ്ങളുടെ തികഞ്ഞ നേരടയാളം. സ്വാതന്ത്ര്യസമര പെൻഷൻ പോലും സ്വീകരിക്കാതെ ഇക്കാലം വരെയും ആ സമരത്തുടർച്ചയിൽ ദേഹവും മനസ്സും ഉഴിഞ്ഞിട്ട യോഗിവര്യനായ പ്രക്ഷോഭപ്രതിഭ.
സമീപകാലത്ത് തമിഴ്നാട് സർക്കാർ ആ സമരജീവിതത്തെ ആദരിച്ചു നൽകിയ പത്തു ലക്ഷം രൂപ നേരെ സഖാവ് കൈമാറിയത് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കാണ്!
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഏതു കാലത്തേക്കുമുള്ള വറ്റാത്ത പ്രചോദനത്തിന്റെയും മാർഗ്ഗനിർദ്ദേശത്തിന്റെയും അചഞ്ചലമായ ഉറവയായിരിക്കും സഖാവിന്റെ ചിരസ്മരണ.
വിപ്ലവാഭിവാദ്യം!

ALSO READ: സഖാവ് എന്‍ ശങ്കരയ്യ ഉയര്‍ത്തിപ്പിടിച്ച ആശയത്തെ നാം ഹൃദയത്തോട് ചേര്‍ത്തുപിടിക്കണം; കമല്‍ ഹാസന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News