ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളുടെ വീറുറ്റ ഓർമ്മയായ ദേവകി നമ്പീശൻ്റെ വിശോഗം സങ്കടപ്പെടുത്തുന്നു; അനുശോചനം രേഖപ്പെടുത്തി മന്ത്രി ബിന്ദു

അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്. എൻ നമ്പീശന്റെ ഭാര്യയും പ്രസിദ്ധമായ മാറു മറക്കൽ സമര പോരാളിയുമായ ദേവകി നമ്പീശന് ആദരാഞ്ജലികൾ അർപ്പിച്ച് മന്ത്രി ആർ ബിന്ദു. മാറുമറയ്ക്കൽ സമരം, കനാൽ സമരം എന്നിങ്ങനെ
ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളുടെ, ഇന്നു നമുക്ക് ബാക്കിയായ വീറുറ്റ ഓർമ്മയായ പ്രിയപ്പെട്ട ദേവകി നമ്പീശന്റെ വിയോഗം സങ്കടപ്പെടുത്തുന്നു എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Also Read: പുൽമേടുകളിൽ കൊച്ചുകുഞ്ഞിനെപോലെ ഉറങ്ങുന്ന അരിക്കൊമ്പൻ; വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു ഐഎഎസ്‌

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം

മാറുമറയ്ക്കൽ സമരം, കനാൽ സമരം എന്നിങ്ങനെ
ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളുടെ, ഇന്നു നമുക്ക് ബാക്കിയായ വീറുറ്റ ഓർമ്മയായ പ്രിയപ്പെട്ട ദേവകി നമ്പീശന്റെ വിയോഗം സങ്കടപ്പെടുത്തുന്നു.

യൗവനം പൂർണ്ണമായും നവോത്ഥാന പോരാട്ടങ്ങൾക്കായി ഉഴിഞ്ഞിട്ട ഈ ധീരവനിതയടക്കമുള്ളവരാണ് നമ്മുടെ സ്ത്രീപ്രസ്ഥാനത്തിന് വഴി തെളിച്ചവർ.

ജീവിതപങ്കാളിയായ സഖാവ് എ എസ് എൻ നമ്പീശനെ പൊലീസുകാർ പല ഘട്ടങ്ങളിൽ അതിഭീകരമായി കൊല്ലാക്കൊല ചെയ്തപ്പോഴെല്ലാം ദേവകി നമ്പീശനും മക്കൾക്കുമുണ്ടായ പീഡകൾ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവചരിത്രമാണ്. ഒരിക്കലുമവ ഓർമ്മത്താളുകളിൽ നിന്നും മായില്ല.

ഉജ്ജ്വലമായ ആ പോരാട്ടജീവിതത്തെ നെഞ്ചോടമർത്തി വേർപാടിൽ ആദരാഞ്ജലിയർപ്പിക്കുന്നു. പ്രിയപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ ചേർന്നു നിൽക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News