ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാന സർക്കാരുകൾക്കുള്ള അവകാശങ്ങൾ കവരുന്ന യുജിസി കരട് റെഗുലേഷൻ ആക്ടിൽ കേരളത്തിൻ്റെ ആശങ്കയും എതിർപ്പും അറിയിച്ചുകൊണ്ട് മന്ത്രി ആർ ബിന്ദു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന് കത്തയച്ചു.
പുതിയ കരട് നിയമം സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നവീകരിക്കാനുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്നും രാജ്യത്തിൻ്റെ ഫെഡറൽ സ്വഭാവത്തെ തകർക്കാനായുള്ള നീക്കമായേ യുജിസി കരട് റെഗുലേഷനെ കാണാനാകൂവെന്നും മന്ത്രി ആർ. ബിന്ദു തൻ്റെ കത്തിൽ വ്യക്തമാക്കി.
വൈസ് ചാൻസലറുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള നിയമന നടപടികൾ പൂർണമായും ചാൻസലറെ ഏൽപ്പിക്കാനുള്ള തീരുമാനവും കൂടാതെ സെർച്ച്-കം-സെലക്ഷൻ കമ്മിറ്റിയുടെ ഘടന പോലും തീരുമാനിക്കുന്നതും ഇക്കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അവകാശം കവരുന്നതാണെന്ന് മന്ത്രി തൻ്റെ കത്തിൽ പറഞ്ഞു.
ഇക്കാരണങ്ങൾ കൊണ്ട് തന്നെ കരട് യുജിസി റെഗുലേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം ഒരു പുനർവിചിന്തനം നടത്തണമെന്നും ഈ കരട് യുജിസി റെഗുലേഷൻ ആക്ട് റദ്ദാക്കണമെന്നും മന്ത്രി ആർ. ബിന്ദു തൻ്റെ കത്തിലൂടെ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here