വയനാടിനായി… ശമ്പളത്തിന് പുറമെ രണ്ടുലക്ഷം കൂടി സിഎംഡിആർഎഫിലേക്ക് നൽകി മന്ത്രി ആർ ബിന്ദു

r bindu cmdrf

വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങാകാൻ മന്ത്രി ആർ ബിന്ദു രണ്ടുലക്ഷം രൂപ കൂടി സംഭാവന നൽകി. മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഈ തുകയ്ക്കുള്ള ചെക്ക് കൈമാറി. മന്ത്രിമാർ നൽകുന്ന ഒരു മാസത്തെ ശമ്പളത്തിനു പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിയുടെ സംഭാവന.

ALSO READ: എന്നാലും ഇങ്ങനെയുണ്ടോ ഒരു മെഴുകല്‍? സിഎംഡിആര്‍എഫിനെ ചോദ്യം ചെയ്ത് ചോദ്യം ചെയ്ത് ഒടുവില്‍ മാരാര്‍ വക ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം, ഒപ്പം നൂറായിരം ന്യായങ്ങളും…

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതിർന്ന പൗരന്മാരുടെ കൈത്താങ്ങ്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ഏറ്റുവാങ്ങി. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷനാണ് ആദ്യഗഡുവായി ഒന്നരലക്ഷം രൂപ നൽകിയത്. തുകയ്ക്കുള്ള ചെക്ക് മന്ത്രി ഡോ. ബിന്ദുവിന് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണനാണ് കൈമാറിയത്. അസോസിയേഷൻ ഭാരവാഹികളായ ആർ രാജൻ, സി പി രവീന്ദ്രൻ, കാട്ടാക്കട രാമചന്ദ്രൻ, ഡോ. വി എം സുനന്ദകുമാരി, എം വിജയകുമാരൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ALSO READ: സിഎംഡിആർഎഫിലേക്ക് മുതിർന്ന പൗരന്മാരുടെ കൈത്താങ്ങ്; ഒന്നരലക്ഷം നൽകി സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News