വിദ്യാഭ്യാസ മേഖലയിലും കുട്ടികൾ ഈ സാധ്യതകളെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്, അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്

അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യവസായ രംഗത്ത് രാജ്യത്തിൻ്റെ തന്നെ ഹബ്ബാകാനൊരുങ്ങുന്ന കേരളം ജൂലൈ മാസത്തിൽ അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്തുമെന്നാണ് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.
വ്യവസായരംഗത്ത് നിർമ്മിത ബുദ്ധിയുടെ പ്രാധാന്യം കൂടുന്ന ഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലും കുട്ടികൾ ഈ സാധ്യതകളെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട് എന്നും ഇതിൻ്റെ ഭാഗമായി എ.ഐ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ പ്രായോഗിക പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയാണ് എന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച സംഭവം: മകൻ അജിത്തിനെ അറസ്റ്റ് ചെയ്‌ത്‌ തൃപ്പൂണിത്തുറ പൊലീസ്

എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 7715 അധ്യാപകർക്ക് പരിശീലനം നൽകുകയും ഇതിലൂടെ ഉത്തരവാദിത്തത്തോടെയും അക്കാദമിക മൂല്യം ചോർന്നു പോകാതെയും എ ഐ ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുകയും ചെയ്യാനാണ് കേരളം ഉദ്ദേശിക്കുന്നത് എന്നും മന്ത്രി കുറിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് എ.ഐ ഉപയോഗിക്കുന്നതിൽ വിപുലമായ ചുവടുവയ്പ്പ് നടത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട വീഡിയോയും മന്ത്രി പങ്കുവെച്ചു

ALSO READ: കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അഞ്ച് വയസുകാരൻ സ്ഥിരീകരിച്ച അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്താണ്?

മന്ത്രി പി രാജീവിന്റെ ഫേസ്ബുക് പോസ്റ്റ്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യവസായ രംഗത്ത് രാജ്യത്തിൻ്റെ തന്നെ ഹബ്ബാകാനൊരുങ്ങുന്ന കേരളം ജൂലൈ മാസത്തിൽ അന്താരാഷ്ട്ര എ.ഐ കോൺഫറൻസ് നടത്താൻ പോകുകയാണ്. വ്യവസായരംഗത്ത് നിർമ്മിത ബുദ്ധിയുടെ പ്രാധാന്യം വർധിച്ചുവരുന്ന ഘട്ടത്തിൽ വിദ്യാഭ്യാസ മേഖലയിലും നമ്മുടെ കുട്ടികൾ ഈ സാധ്യതകളെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്. ഇതിൻ്റെ ഭാഗമായി എ.ഐ സാധ്യതകൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ പ്രായോഗിക പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയാണ്. എട്ടു മുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന 7715 അധ്യാപകർക്ക് പരിശീലനം നൽകുകയും ഇതിലൂടെ ഉത്തരവാദിത്തത്തോടെയും അക്കാദമിക മൂല്യം ചോർന്നു പോകാതെയും നിർമിതബുദ്ധി ക്ലാസ് മുറികളിൽ പ്രയോജനപ്പെടുത്തുകയും ചെയ്യാനാണ് കേരളം ഉദ്ദേശിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് എ.ഐ ഉപയോഗിക്കുന്നതിൽ ഇത്രയും വിപുലമായ ചുവടുവയ്പ്പ് നടത്തുന്ന ആദ്യ സംസ്ഥാനം കൂടിയാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News