പ്രപഞ്ചസൃഷ്ടിയിലെ ഒരു അപൂർവ്വ സൗഭാഗ്യമാണ് വൃക്ഷലതാദികൾ എന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച “പ്രകൃതിയിലേക്ക് മടങ്ങു , നാടിനെ ഹരിതാഭമാക്കൂ” എന്ന സന്ദേശം നൽകിക്കൊണ്ട് സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി.
ALSO READ: ‘മോദിയെ തകർത്ത ജനാധിപത്യത്തിന്റെ മൂന്ന് പില്ലറുകൾ’, ബിജെപിയുടെ വിഷമിറക്കാൻ നിരന്തരം പ്രവർത്തിച്ചവർ
‘അവയെ പരിരക്ഷിക്കുകഎന്നത് പ്രകൃതിയെ സ്നേഹിച്ചുകൊണ്ട് മാത്രമേ ചെയ്യാൻ സാധിക്കൂ.’പ്രകൃതിയിലേക്ക് മടങ്ങു നാടിനെ രക്ഷിക്കൂ’ എന്ന സന്ദേശം യുവ മനസ്സുകളിലേക്ക് സംവേദിപ്പിക്കാനുള്ള മഹാശ്രമങ്ങളാണ് നടക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകർക്കാൻ വർത്തമാനകാലത്ത് കാണുന്ന ചില ശ്രമങ്ങൾ അത്യന്തം ഭയാനകമാണ്.മാനവരാശിയെ നശിപ്പിക്കാൻ കഴിയുന്ന സംഭീതമായ പ്രത്യാഘാതങ്ങളും ഇപ്പോൾ നമുക്ക് നേരിടേണ്ടി വരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും നമ്മൾ തന്നെ സൃഷ്ടിക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ നാം സ്വയം നന്നാവുക പ്രകൃതിയിലേക്ക് മടങ്ങുക .അതിനായി എല്ലാ യുവാക്കളും ശ്രമിക്കുക .
യൂത്ത് കോൺഗ്രസ് എസ് ഇന്ന് സമാരംഭിച്ച പരിപാടി മാതൃകാപരമാണ്. പ്രസിഡൻറ് സന്തോഷ് കാലയുടെ അധ്യക്ഷതയിൽ പാളയം നന്ദാവനത്ത് ഡിസിസി എസ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ ചടങ്ങിൽ കോൺഗ്രസ് എസ് ജില്ലാ പ്രസിഡൻറ് പാളയം രാജൻ മുഖ്യപ്രസംഗം നടത്തി .0കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമനയ്ക്കൽ വേണുഗോപാൽ, അസീസ് സി എം, പ്രമുഖ യുവ എഴുത്തുകാരൻ പി കെ മുസ്തഫ ,യൂത്ത് കോൺഗ്രസ് -എസ് നേതാക്കളായ അഡ്വക്കേറ്റ് രാജീവ് ബാലരാമപുരം അർച്ചന പാളയം ,അനുപമ ജി വേണുഗോപാൽ, അഖിൽ, മനോജ്, അനന്തു പാറശാല, കോൺഗ്രസ് എസ് നേതാക്കളായ കെ പി ദിലീപ് ,കെ വി ഗിരീഷ്, അഡ്വ. V മണിലാൽ, പട്ടം കൃഷ്ണകുമാർ, പ്രഭാകരൻ നായർ ,ബി സതീശൻ, വഞ്ചിയൂർ രവീന്ദ്രൻ, ഡി.ആർ വിനോദ് ,ഉത്തമൻ പി.എസ് ,ജൂബി എം വർഗീസ് തുടങ്ങിയവർ പങ്കെടുത്ത് നേതൃത്വം നൽകി സംസാരിച്ചു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത എഴുതി തയ്യാറാക്കി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോൺഗ്രസ് -എസ് സംസ്ഥാന നിർവാഹക സമിതി അംഗം കെ പി ദിലീപ് പ്രകൃതിയെപ്പറ്റി കവിതയും അവതരിപ്പിച്ചു.
സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിലും ബ്ലോക്ക് – പഞ്ചായത്ത് – വാർഡ്തലത്തിൽ യൂത്ത് കോൺഗ്രസ് എസ് വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. വനം വകുപ്പിൽ നിന്നും ശേഖരിച്ച വൃക്ഷത്തൈകളാണ് സംസ്ഥാനത്ത് വിവിധ കേന്ദ്രത്തിൽ നട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here