സജി മഞ്ഞക്കടമ്പിലിന്റെ രാജി; പിന്തുണയുമായി മന്ത്രി റോഷി അഗസ്റ്റിനും

ജോസ് കെ മാണിയ്ക്ക് പിന്നാലെ സജി മഞ്ഞക്കടമ്പിലിനെ പിന്തുണച്ച് മന്ത്രി റോഷി അഗസ്റ്റിനും. സജി മികച്ച സംഘാടകനും രാഷ്ട്രീയക്കാരനുമെന്നായിരുന്നു എന്നാണ് മന്ത്രി റോഷിയുടെ പരാമർശം. കേരളാ കോൺഗ്രസ് എമ്മിൽ ചേർന്ന് പ്രവർത്തിക്കണമെങ്കിൽ നിലപാട് വ്യക്തമാക്കേണ്ടത് സജിയാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.

Also Read: മദ്യനയ അഴിമതി കേസ്; ബി ആർ എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഇന്ന് അവസാനിക്കും

കോട്ടയത്തെ യുഡിഎഫ് ചെയർമാൻ്റെ രാജി ഫ്രാൻസിസ് ജോർജിൻ്റെ പ്രചരണത്തെ പ്രതികൂലമായി ബാധിച്ചുണ്ട്. സജി മഞ്ഞകടമ്പൻ്റെ രാജി തിരഞ്ഞെടുപ്പ് രംഗത്ത് സജീവ ചർച്ചയാക്കുകയാണ് ഇടത് മുന്നണി. ഇതിനിടയിയാലാണ് സജിയെ പിന്തുണച്ച് റോഷി ആഗസ്റ്റിനും രംഗത്ത് വന്നത്. മികച്ച സംഘാടകനായ സജിക്ക് കേരള കോൺഗ്രസ്എമ്മിൽ സ്ഥാനം ഉണ്ടാകുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.

Also Read: ഇ ഡി സമൻസ്; തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് ഇനി മടക്കമില്ലെന്ന് സജി വ്യക്തമാക്കിയിരുന്നു. എന്നാൽ എത് പാർട്ടിയിൽ ചേരുമെന്ന് സജി വ്യക്തമാക്കിയിട്ടില്ല. മാതൃ സംഘടനയായ കേരള കോൺഗ്രസ് എംഎൽഎയ്ക്ക് മടങ്ങുമെന്നാണ് സൂചന. നേരത്തെ സജി മഞ്ഞക്കടമ്പനെ പിന്തുണച്ച് ജോസ് കെ മാണിയും, മന്ത്രി വി എൻ വാസവനും രംഗത്ത് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News