അരുവിക്കര ഡാമില്‍ എക്കലും ചെളിയും നീക്കം ചെയ്യുന്ന ഡീസില്‍റ്റേഷന്‍ പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഡാമുകളിലെ എക്കലും ചെളിയും നീക്കം ചെയ്തത് വെള്ളപ്പൊക്ക സാധ്യത കുറച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.13.89 കോടി രൂപയ്ക്കാണ് അരുവിക്കര ഡാമിലെ ഡീസില്‍റ്റേഷന്‍ പ്രവൃത്തികള്‍ നടത്തുന്നത്.
അരുവിക്കര ഡാമില്‍ എക്കലും ചെളിയും നീക്കം ചെയ്യുന്ന ഡീസില്‍റ്റേഷന്‍ പദ്ധതിക്കാണ് മന്ത്രി റോഷി അഗസ്റ്റിന്‍ തുടക്കം കുറിച്ചത്. 3.89 കോടി രൂപയ്ക്കാണ് ഡാമിലെ ഡീസില്‍റ്റേഷന്‍ പ്രവൃത്തികള്‍ നടത്തുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് ഡീസില്‍റ്റേഷന്റെ ചുമതല.
Also Read: കാസർകോട് ജില്ലാ നിയമ ഓഫീസർ ആകാശ് രവിയെ സസ്പെൻഡ് ചെയ്തു
അരുവിക്കരയിലെ ഹില്ലി അക്വാ പ്ലാന്റില്‍ നിന്നുള്ള കുടിവെള്ളം വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നും അരുവിക്കരയിലേയും പേപ്പാറയിലേയും ഗസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡീസില്‍റ്റേഷന്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here