കുടിവെള്ള വിതരണം അറ്റകുറ്റപണികൾക്ക് പൊതു മാർഗനിർദ്ദേശം രൂപപ്പെടുത്താൻ യോഗം വിളിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Roshi Augustine

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കുടിവെള്ളം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി. വ്യാഴാഴ്ച വിളിച്ചു ചേർത്തിരിക്കുന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യും. അറ്റകുറ്റപ്പണികള്‍ ഉണ്ടാകുമ്പോള്‍ മുന്‍കൂട്ടി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: തിരുവനന്തപുരം നഗരത്തിലെ എല്ലാ വാർഡുകളിലും ജലവിതരണം പുനഃസ്ഥാപിച്ചു

അറ്റകുറ്റപ്പണികള്‍ ഉണ്ടാകുമ്പോൾ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ആവശ്യത്തിനു മുന്നിറിയിപ്പും, ബദല്‍ സംവിധാനങ്ങൾ ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. കുടിവെള്ള വിതരണം നിർത്തിവച്ചുള്ള അറ്റകുറ്റപണികൾക്ക് പൊതു മാർഗനിർദ്ദേശം രൂപപ്പെടുത്തുന്നതും യോഗത്തിന്റെ അജണ്ടയിലും ഉണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read: ഓണ വിപണി; ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി; പരിശോധനയ്ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

റെയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവർത്തിയിൽ അപാകത ഉണ്ടായിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News