ശുദ്ധജലവിതരണം നടത്തുന്നതിന് വേണ്ടിയിട്ടുള്ള നടപടികളാണ് ജലജീവൻ മിഷൻ സ്വീകരിച്ചിട്ടുള്ളത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കഴിഞ്ഞ മൂന്നര വർഷം കൊണ്ട് 19 ലക്ഷം കണക്ഷനുകൾ ജല ജീവൻ മിഷനിലൂടെ നൽകാൻ കഴിഞ്ഞു എന്നും മന്ത്രി പറഞ്ഞു.
‘സംസ്ഥാനത്തിന്റെ അലംഭാവം കൊണ്ട് പദ്ധതിക്ക് ക്ഷീണം ഉണ്ടായി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കണക്കുകൾ പരിശോധിച്ചാൽ അത് വസ്തുതാ വിരുദ്ധമാണെന്ന് മനസ്സിലാകും. ഈ സാമ്പത്തിക വർഷം 570 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. കേന്ദ്രം അനുവദിച്ച തുക ലാപ്സാക്കിയിട്ടില്ല.കേന്ദ്രം കൃത്യമായി ഫണ്ട് നൽകിയില്ല.ഇത് ജലജീവൻ മിഷന്റെ പ്രവർത്തനങ്ങളെ ബാധിച്ചു.
കേന്ദ്രത്തിന്റെ ഫണ്ട് ഒരിക്കലും സംസ്ഥാനം പാഴാക്കാറില്ല. എല്ലാവരും പദ്ധതിയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കണം. പ്രതിസന്ധിക്കിടയിലും മുന്നോട്ടുപോകുന്ന സർക്കാരിൻറെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടത്. സംസ്ഥാനം പദ്ധതിക്ക് മികച്ച പ്രാധാന്യം നൽകുകയാണ് മുന്നോട്ടുപോകുന്നത്. സമ്പൂർണ്ണമായും വെള്ളം നൽകുക തന്നെ ചെയ്യും.പക്ഷേ റോഡ് പൊളിക്കാതെ ഇത് നടപ്പാക്കാൻ സാധിക്കില്ല.
ഇപ്പോൾ ആരംഭിച്ച പ്രവർത്തികൾ പൂർത്തിയാകുമ്പോൾ അതിൽ നിന്നും വെള്ളം നൽകാൻ സാധിക്കും. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. വെള്ളം കിട്ടാത്ത ഒരു കൺസ്യൂമർ പോലും ഒരു രൂപ പോലും വാട്ടർ അതോറിറ്റിക്ക് അടയ്ക്കേണ്ടതില്ല. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ വണ്ടിയിൽ വെള്ളം കൊടുക്കേണ്ടിവരും. അത് ആക്ഷേപിക്കേണ്ടതല്ല,ലഭ്യമാകുന്ന മുറക്ക് പണം കോൺട്രാക്ടർമാർക്ക് നൽകുന്നുണ്ട്. ചാർജ് വർദ്ധനവിന് ശേഷവും ഇപ്പോഴും നഷ്ടമുണ്ട്. 44 കോടിയുടെ പ്രവർത്തിയാണ് നടക്കുന്നത്’- മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here