മുല്ലപ്പെരിയാറിൽ പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും വിട്ട് കൊടുക്കില്ല; മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ വിഷയത്തിൽ പാട്ടക്കരാറിന് പുറത്തുള്ള കേരളത്തിൻ്റെ ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന തമിഴ്നാട് മന്ത്രി ഐ. പെരിയസാമിയുടെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും മുല്ലപ്പെരിയാറിൽ പുതിയ ഡാം ഉണ്ടാവണമെന്നതാണ് കേരളത്തിൻ്റെ താൽപ്പര്യമെന്നും വിഷയത്തിൽ രണ്ട് സംസ്ഥാനങ്ങളുടെയും താൽപര്യം സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

ALSO READ: റോഡ് ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസിന്‍റെ വൈദ്യുതി ഓഫീസ് മാര്‍ച്ച്; ഉദ്ഘാടനം ചെയ്യാനെത്തിയത് വിഡി സതീശൻ

മുല്ലപ്പെരിയാറിൽ കേരളത്തിൻ്റെ താൽപ്പര്യം സർക്കാർ സംരക്ഷിക്കുമെന്നും കോട്ടയത്ത് നടത്തിയ പ്രതികരണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. നേരത്തെ, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കുമെന്നും ഇത് തമിഴ്നാടിൻ്റെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തില്‍ തന്നെ ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുമെന്നുമായിരുന്നു തമിഴ്നാട് മന്ത്രി ഐ. പെരിയസാമിയുടെ പ്രതികരണം. ഇതിനെതിരായാണ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

കോട്ടയത്ത് ആയിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News