കടലാക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലകൾക്ക് അനുവദിക്കുന്ന തുക പര്യാപ്തമല്ലെന്ന പരാതി പരിഹരിക്കും. ഹോട്ട്സ്പോട്ടിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലും രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്നുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കടലാക്രമണം കൊണ്ടുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ ഒരു ജില്ലയ്ക്ക് 25 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഈ തുക പര്യാപ്തമല്ലാത്ത സാഹചര്യമുണ്ട്. ഈ തുക കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന പരാതിക്ക് പരിഹാരം കാണുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഹോട്ട്സ്പോട്ടിൽ പെടാത്ത ഇടങ്ങളിലും രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്നത് സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി മന്ത്രി വ്യക്തമാക്കി.
മത്സ്യബന്ധനത്തിന് പോകുന്ന ക്ഷേമനിധി അംഗങ്ങളല്ലാത്തവർക്ക് അപകടം പറ്റിയാൽ ധനസഹായം നൽകുന്ന കാര്യത്തിൽ ചർച്ച നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബത്തിന് സിഎംഡിആർഎഫിൽ നിന്ന് 2 ലക്ഷം വീതം നൽകിയിട്ടുണ്ട് . മത്സ്യക്ഷേമനിധി ബോർഡുമായി ആലോചിച്ച് മറ്റ് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here