മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു.

വലിയ ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവായിരുന്നു. ആറുപതിറ്റാണ്ടോളം പൊതുജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവനകളാണ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം ആണ്.

also read:സംസ്ഥാനത്ത് ഇന്ന് പൊതു അവധി ,വിവിധ സർവ്വകലാശാലകൾ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

അവസാന നിമിഷം വരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമാണ്. ഉമ്മൻ ചാണ്ടി സാറും കെ.എം മാണി സാറും മാത്രമാണ് ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ 50 വര്ഷം തുടർച്ചയായി പൂർത്തിയാക്കിയ രണ്ടു നേതാക്കൾ. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് എക്കാലത്തും മാതൃക ആക്കാവുന്ന വ്യക്തിത്വം ആയിരുന്നു. ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തോട് കൂടി കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാടിന്റെയും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിൽ താനും പങ്കുകൊള്ളുന്നു എന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

also read:‘സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവ് ‘, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ സുധാകരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News