ഉരുൾപൊട്ടൽ ദുരന്തം: പുനരധിവാസ പ്രവർത്തനങ്ങൾ ഷെഡ്യൂൾ പ്രകാരം മുന്നോട്ടു പോകും: മന്ത്രി കെ രാജൻ

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്‍റെ കണക്കുകൾ സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ ഇല്ലെന്നും കോടതി അതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ. കമ്മിറ്റ്മെന്‍റ് എത്ര എന്നതാണ് കേന്ദ്രത്തെ അറിയിക്കാൻ കോടതി നിർദ്ദേശിച്ചത്. അതിൽ കേരളത്തിന് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ കൃത്യത വരുത്തണമെന്ന് കോടതി നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്.

പുനരധിവാസ പ്രവർത്തനങ്ങൾ ഷെഡ്യൂൾ പ്രകാരം മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. നടപടികളിൽ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ഒരുതരത്തിലുള്ള അമാന്തവും ഉണ്ടാകില്ല. ദുരന്തത്തിലെ കേന്ദ്ര ധനസഹായം കേരളത്തിൻറെ ആവശ്യമാണ്. ഗാർഡിയൻ എയ്ഞ്ചലിന്റെ മുന്നിൽ മധ്യസ്ഥതയുടെ ആവശ്യമില്ലല്ലോ എന്നും മന്ത്രി പറഞ്ഞു. ആരെയൊക്കെ കാണണമെങ്കിലും കാണാം. പക്ഷേ ധനസഹായം നൽകണം എന്നതാണ് നമ്മുടെ ആവശ്യം.

ALSO READ; മ‍ഴ മുന്നറിയിപ്പ്: ആവശ്യമായ മുൻകരുതൽ സ്വീകരിക്കും; മലയോര മേഖലകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെ രാജൻ

ദുരന്തഘട്ടത്തിൽ സഹായഹസ്തം നീട്ടിയതിന് കർണാടക മുഖ്യമന്ത്രിയോട് നമ്മുടെ മുഖ്യമന്ത്രി തന്നെ നന്ദി അറിയിച്ചിട്ടുണ്ട്. കർണാടക ഗവൺമെന്‍റിന്‍റെ നല്ല മനസ്സിന് ഞാൻ നന്ദി അറിയിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സാങ്കേതികത്വം ഉണ്ടെങ്കിൽ അവരോട് ഞങ്ങൾക്കൊപ്പം ചേർന്ന് നിൽക്കണം എന്ന് മാത്രമാണ് ഈ അവസരത്തിൽ പറയുവാനുള്ളത്. പ്രത്യേകമായി അവരുമായി ആശയവിനിമം നടത്തണമെങ്കിൽ അതും നടത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News