പ്രശസ്ത നടന്‍ പൂജപ്പുര രവിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ച മലയാളത്തിലെ ശ്രദ്ധേയ നടനാണ് പൂജപ്പുര രവി.ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതെങ്കിലും എല്ലാതരം കഥാപാത്രങ്ങളും അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ പറഞ്ഞു.
മലയാള സിനിമയുടെ തിളക്കമേറിയ കാലഘട്ടത്തിന്റെ പ്രതിനിധികളിൽ ഒരാളെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കള്ളൻ കപ്പലിൽതന്നെ, റൗഡി രാമു, ഓർമകൾ മരിക്കുമോ?, അമ്മിണി അമ്മാവൻ, മുത്താരംകുന്ന് പിഒ, പൂച്ചയ്ക്കൊരു മൂക്കുത്തി, ലൗ ഇൻ സിംഗപ്പൂർ, ആനയ്ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടൻ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ പൂജപ്പുര രവിയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സജി ചെറിയാൻ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here