യാക്കോബായ സഭാധ്യക്ഷൻ്റെ വിയോഗം, നഷ്ടമായത് ആത്മീയ നേതാവ് എന്ന നിലയിൽ മലയാളികൾ എന്നും കാതോർത്ത വ്യക്തിത്വത്തിൻ്റെ ഉടമയെ; മന്ത്രി സജി ചെറിയാൻ

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. ആത്മീയ നേതാവ് എന്ന നിലയിൽ മലയാളികൾ എന്നും കാതോർത്ത വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു ശ്രേഷ്ഠ ബാവയെന്ന് മന്ത്രി സജി ചെറിയാൻ അനുസ്മരിച്ചു.

മന്ത്രി സജി ചെറിയാൻ്റെ അനുശോചനക്കുറിപ്പ് പൂർണ രൂപത്തിൽ:

അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വിയോഗം മലയാളി സമൂഹത്തിൻ്റെയാകെ നഷ്ടമാണ്. യാക്കോബായ സഭയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച അദ്ദേഹം എന്നും സമാധാനത്തിൻ്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു. ആത്മീയ നേതാവ് എന്ന നിലയിലും മലയാളികൾ എന്നും കാതോർത്ത വ്യക്തിത്വത്തിൻ്റെ ഉടമയെന്ന നിലയിലും അദ്ദേഹത്തിൻ്റെ സമൂഹത്തിലെ ഇടപെടലുകൾ മാതൃകാപരമായിരുന്നു.

ALSO READ: യാക്കോബായ സഭാധ്യക്ഷൻ്റെ വിയോഗം, നഷ്ടമായത് സമൂഹത്തിൻ്റെ കൂടി ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ചയാളെ; എം വി ഗോവിന്ദൻ മാസ്റ്റർ

സഭയുടെയും പൊതുസമൂഹത്തിൻ്റെയും മുന്നോട്ടുള്ള പ്രയാണത്തിൽ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമേനി വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിൻ്റെ വേർപാടിൽ വിശ്വാസികളുടെയും പൊതുസമൂഹത്തിൻ്റെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News