“ആയാംകുടി കുട്ടപ്പമാരാർ കഥകളി രംഗത്തെ അതികായൻ”: അനുശോചിച്ച് മന്ത്രി സജി ചെറിയാൻ

കഥകളി ചെണ്ടമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാരുടെ നിര്യാണത്തില്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. നീണ്ട എട്ട് പതിറ്റാണ്ടായി കഥകളി ലോകത്തെ ചെണ്ട കലാകാരനായി നിറഞ്ഞുനിന്ന അദ്ദേഹം ഈ രംഗത്തെ അതികായനായിരുന്നു എന്ന് മന്ത്രി പറഞ്ഞു.

ALSO READ: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്പെന്‍ഷന്‍

കേരള സർക്കാരിന്‍റെ പല്ലാവൂർ അപ്പു മാരാർ സ്മാരക പുരസ്‌കാരം, ഗുരു ചെങ്ങന്നൂർ കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഹിമന്ദ ബിശ്വ ശർമയ്ക്ക് എതിരെ വിമർശനം തുടർന്ന് രാഹുൽ ഗാന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News