മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിൻ്റെ മരണത്തിൽ അനുശോചനമറിയിച്ച് മന്ത്രി സജി ചെറിയാൻ

റിപ്പോർട്ടിങ്ങിനിടെ പാലക്കാട്‌ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന്റെ മരണപ്പെട്ട വാർത്ത അത്യന്തം വേദനാജനകമാണെന്ന് മന്ത്രി സജി ചെറിയാൻ. ക്യാമറക്കണ്ണിലൂടെ ഭാവനാപൂർണമായ ദൃശ്യങ്ങൾ എടുക്കുന്നതിലും അതോടൊപ്പം തന്നെ എഴുത്തിലും മികവ് പുലർത്തിയ പ്രതിഭയെയാണ് അപ്രതീക്ഷിതമായ ദുരന്തത്തിലൂടെ മലയാള മാധ്യമമേഖലയ്ക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു.

Also Read; “മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷിൻ്റെ മരണത്തിൽ ഏറെ ദുഃഖം”; അനുശോചനം രേഖപ്പെടുത്തി മന്ത്രി എ കെ ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News