നടൻ മേഘനാദന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി സജി ചെറിയാന്‍

SAJI CHERIYAN

സിനിമ, സീരിയൽ നടൻ മേഘനാദന്‍റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. പഴയകാല നടന്‍ ബാലന്‍ കെ നായരുടെ മകനായ മേഘനാദന്‍ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കലാകാരനാണ് എന്ന് മന്ത്രി അനുസ്മരിച്ചു.

ആദ്യകാലത്ത് വില്ലന്‍വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന അദ്ദേഹം പില്‍ക്കാലത്ത് കാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായിരുന്നു. ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

ALSO READ; വില്ലൻ വേഷങ്ങളിലൂടെ വിറപ്പിച്ചു, പിന്നെ വിഷമിപ്പിച്ചു; നടൻ മേഘനാദന് വിട

പുലർച്ചെ 2 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു നടൻ മേഘനാദന്‍റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 6 മുതൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 6 മണിയോടെ ഷൊർണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി, വില്ലൻ വേഷങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ മേഘനാദൻ 50 ൽ അധികം സിനിമകളിൽ അഭിനയിച്ചു.

1983ൽ പിഎൻ മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. പഞ്ചാഗ്നി, ചമയം, ഭൂമിഗീതം, ചെങ്കോൽ, മറവത്തൂർ കനവ്, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

ALSO READ; അന്തരിച്ച നടൻ മേഘനാദന് ആദരാഞ്ജലി അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടി

2022ൽ റിലീസ് ചെയ്ത ആസിഫ് അലി ചിത്രം കൂമനിലാണ് അവസാനമായി അഭിനയിച്ചത്. 40 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ സിനിമക്കൊപ്പം നിരവധി ടെലിവിഷൻ സീരിയലുകളിലും മേഘനാദൻ വേഷമിട്ടു.

അതേസമയം അന്തരിച്ച മലയാള നടൻ മേഘനാദന് ആദരാഞ്ജലി അർപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും. അരങ്ങൊഴിഞ്ഞത് വില്ലൻ കഥാപാത്രങ്ങൾക്ക് പുതുഭാവുകത്വം നൽകിയ അഭിനയ പ്രതിഭയെന്ന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിൽ മന്ത്രി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News