കേരള സംഗീത നാടക അക്കാഡമിയുടെ ഇറ്റ്ഫോകിന് തൃശ്ശൂരിൽ തിരി തെളിഞ്ഞു

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക് 2024 ന് തൃശൂരിൽ വേദിയുണർന്നു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നാടകങ്ങൾക്ക് സ്ഥിരം വേദികൾ ഒരുക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Also Read: കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തിന്റെ മേന്മയുടെ മറ്റൊരു തെളിവിതാ; എഫ്ബി പോസ്റ്റ് വൈറല്‍

നാടക കലാകാരന്മാർക്ക് സ്ഥിരമായി നാടകാവതരണം നടത്താനും ആസ്വാദകർക്ക് ആസ്വദിക്കുന്നതിനുമുള്ള വേദിയായി സ്ഥിരം നാടകവേദികളെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തോപ്പിൽ ഭാസിയുടെ പേരിൽ കായംകുളത്ത് ഒരു സ്ഥിരം നാടക വേദിയുടെ നിർമ്മാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. വരും വർഷത്തിൽ അന്താരാഷ്ട്ര ഫോക് ലോർ ഫെസ്റ്റ് നടത്താൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘ബിജെപിക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ളത് കപടസ്നേഹം’: ബിനോയ് വിശ്വം

ഫെസ്റ്റിവൽ ബുക്ക്, ഫെസ്റ്റിവൽ ബുള്ളറ്റിൻ എന്നിവരുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. കേരളത്തിൻ്റെ സാംസ്കാരിക മേഖലയിൽ ഏറ്റവുമധികം ഊർജ്ജം പകരുന്ന കലാ സംഗമമാണ് ഇറ്റ്ഫോക്കെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. തൃശൂർ പാലസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാനായ വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരവും സാമൂഹ്യ പ്രവർത്തകയുമായ രോഹിണി മുഖ്യാതിഥിയായിരുന്നു. ഇനിയുള്ള ഒരാഴ്ച തൃശൂരിൽ വൈവിധ്യമാർന്ന ദേശീയ അന്തർദ്ദേശീയ നാടകങ്ങളുടെ രാപ്പകലുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News