സംഗീതജ്ഞൻ കെ ജി ജയന്റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി സജി ചെറിയാൻ

പ്രശസ്ത സംഗീതജ്ഞൻ കെ. ജി ജയന്റെ നിര്യാണത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് മന്ത്രി സ്മരിച്ചു. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും ശ്രദ്ധേയമായ ഗാനങ്ങൾ ഒരുക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.

Also Read: മാഹി ബൈപ്പാസ് ഉദ്ഘാടന പരിപാടിയിലെ തൻ്റെ പ്രസംഗം വളച്ചൊടിച്ചത് രാഷ്ട്രീയ പാപ്പരത്തം കൊണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

ഇന്ന് പുലർച്ചെ തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചായിരുന്നു സംഗീതജ്ഞൻ കെ ജി ജയൻ അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു.മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാളെ രാവിലേ ആറരയോടെ തൃപ്പൂണിത്തുറയിലെ വസതിയിൽ എത്തിക്കും. തുടർന്ന് പൊതു ദർശനം നടക്കും. വിദേശത്ത് നിന്ന് ബന്ധുക്കൾ എത്തിയ ശേഷം നാളെ വൈകിട്ടോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ജയവിജയന്മാർ എന്ന പേരിൽ അറിയപ്പെട്ട് മലയാള ഭക്തിഗാന മേഖലക്കും സിനിമാ സംഗീത മേഖലക്കും അതുല്യ സംഭാവനകൾ നൽകിയ ഇരട്ട സഹോദരന്മാരിൽ കെ ജി വിജയൻ നേരത്തെ അന്തരിച്ചിരുന്നു. അഭിനേതാവ് മനോജ്‌ കെ ജയൻ മകനാണ്.

Also Read: ഗാസയിലെ അൽശിഫ ആശുപത്രിയിലെത്തിയ ആരോഗ്യ മന്ത്രാലയത്തിന്റെ ഹൃദയം തകർത്ത കാഴ്ച; കണ്ടെത്തിയത് കൂട്ടക്കുഴിമാടങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News