“ഏത് ഭാഗത്താണ് വീഴ്ച ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കട്ടെ, നിയമപരമായി മുന്നോട്ട് പോകും…”: മന്ത്രി സജി ചെറിയാൻ

saji cherian

ഭരണഘടനയെ വിമർശിച്ചതിലുള്ള കേസിൽ പുനരന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. തൻ്റെ ഭാഗം കേൾക്കാതെയാണ് നിലവിലെ ഹൈക്കോടതി ഉത്തരവ്. കേസിൻ്റെ മറ്റ് ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ല. ഏത് ഭാഗത്താണ് വീഴ്ച ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും, കോടതി ഉത്തരവ് ലഭിച്ച ശേഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

“കോടതി അന്വേഷിക്കാൻ പറഞ്ഞ ഭാഗം അന്വേഷിക്കട്ടെ. ധാർമ്മികമായ കര്യങ്ങൾ കൊണ്ടാണ് അന്ന് രാജി വെച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് വീണ്ടും മന്ത്രി ആയത്. ഇത് അന്തിമ വിധി അല്ലല്ലോ. തൻ്റെ പ്രസംഗ ഭാഗത്തെ കുറിച്ചല്ല, പൊലീസ് അന്വേഷണത്തിലാണ് വിധി…” മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News