വാക്കുകളെ വളച്ചൊടിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം മുഖ്യമന്ത്രിയെ ന്യൂനപക്ഷ വിരുദ്ധനാക്കാൻ ശ്രമിക്കുന്നു; മന്ത്രി സജി ചെറിയാൻ

Saji Cherian

വാക്കുകളെ വളച്ചൊടിച്ച് ഒരു ഇംഗ്ലീഷ് മാധ്യമം ന്യൂനപക്ഷ വിരുദ്ധനാണ് മുഖ്യമന്ത്രിയെന്ന് വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി സജി ചെറിയാൻ. പി.വി. അൻവറിന് സിപിഐഎമ്മിൻ്റെ സംഘടനാ രീതിയെക്കുറിച്ച് അറിയില്ലെന്നും പരാതി നൽകിയതിൻ്റെ പിറ്റേന്നു മുതൽ പാർട്ടിയെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കുന്ന രീതിയാണ് അൻവർ സ്വീകരിച്ചതെന്നും സജി ചെറിയാൻ പറഞ്ഞു. ഒരാൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത പറയാൻ തീരുമാനിച്ചാൽ കമ്മ്യൂണിസ്റ്റ് വിരുദ്ധൻമാർ ഒത്തു കൂടുമെന്നും പല പ്രതിസന്ധികളെയും അതിജീവിച്ചു വന്ന പാർട്ടിയാണ് ഇതെന്നും സജി ചെറിയാൻ പറഞ്ഞു.

ALSO READ: കേന്ദ്ര സര്‍ക്കാരിൻ്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ആശയം ജനാധിപത്യ സംവിധാനത്തെയും ഫെഡറൽ ഘടനയെയും തകർക്കും; സിപിഐഎം കേന്ദ്രകമ്മിറ്റി

പി ശശിക്കെതിരെയുള്ള ആരോപണത്തിൽ ഒരു കഴമ്പുമില്ലെന്നും ശശിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ തെളിവ് കൊണ്ടുവരണമെന്നും മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് പി. ശശിയെ  പാർട്ടി ഏൽപ്പിച്ചത് വിശ്വസിച്ചു തന്നെയാണ്. മുഖ്യമന്ത്രിയെ ചതിക്കാൻ അല്ല സംരക്ഷിക്കാനാണ് ശശി അവിടെ ഇരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയല്ല, പാർട്ടിയാണ് ശശിയെ ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അന്തസ്സായി തന്നെയാണ് പി. ശശി പ്രവർത്തിക്കുന്നതെന്നും സജി ചെറിയാൻ തുടർന്ന് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News