റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണം എന്ന് ഹേമ തന്നെ പറഞ്ഞിരുന്നു; നിർദേശങ്ങൾക്ക് അടിസ്ഥാനമായ മാന്യതയാണ്‌ സർക്കാർ കാണിക്കുന്നത്: മന്ത്രി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും നിർദേശങ്ങൾക്ക് അടിസ്ഥാനമായ മാന്യതയാണ്‌ സർക്കാർ കാണിക്കുന്നതെന്നും മന്ത്രി സജി ചെറിയാൻ. നേരത്തെയുള്ള വിവരാവകാശ കമ്മീഷൻ കമ്മറ്റി റിപ്പോർട്ട്‌ പുറത്തുവിടരുത് എന്ന് പറഞ്ഞിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ല. റിപ്പോർട്ട് നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിനിമ രംഗത്തെ എല്ലാ സംഘടനകളുമായി ചർച്ച ചെയ്ത് വരികയാണ്. കഴിഞ്ഞ ഒന്നരവർഷമായി വലിയ ഒരു പ്രക്രിയയിലാണ് സംസ്ഥാന സർക്കാർ.

Also Read: “എനിക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല, സുഹൃത്തുക്കള്‍ക്കുണ്ടായതൊക്കെ കേട്ടിട്ടുണ്ട്; എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് വേദനാജനകം”: ഗ്രേസ് ആന്റണി

സിനിമ കോൺക്ലേവ് നടത്താമെന്ന് തീരുമാനിച്ചത് സംഘടനകളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. റിപ്പോർട്ടിന്റെ ശുപാർശകൾ നിയമപരമായി അടക്കം പരിശോധിക്കണം. വനിതകളുടെ പ്രശ്നങ്ങൾ ഗൗരവമായി പരിഗണിക്കും. റിപ്പോർട്ട് താൻ വായിച്ചിട്ടില്ല. പരാതി ലഭിച്ചാൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ നടപടിയെടുക്കും. റിപ്പോർട്ട് വായിച്ചത് ഉദ്യോഗസ്ഥരാണ്. നിർദേശങ്ങൾ സർക്കാർ നടപ്പിലാക്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News