രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി സജി ചെറിയാൻ

രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഈ മന്ത്രിസഭയിൽ ജയിലിൽ പോകാത്ത ആരാണ് ഉള്ളത്. താനടക്കമുള്ള ആളുകൾ ജയിലിൽ പോയിട്ടുണ്ട്. അന്ന് ഈ മാധ്യമങ്ങളുടെ ഒന്നും സഹായം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

Also Read: ശ്വാസംമുട്ടിച്ച് 4വയസുകാരനെ കൊന്നു, തുടര്‍ന്ന് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം; നാടിനെ നടുക്കി അമ്മയുടെ കണ്ണില്ലാത്ത ക്രൂരത

മാധ്യമങ്ങളുടെ സഹായം ഉണ്ടായിരുന്നെങ്കിൽ താൻ ലോകപ്രശസ്തനായി പോയേനെ. മാധ്യമങ്ങൾ ചിലയാളുകൾക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. മാധ്യമങ്ങൾ പുതിയ കുറേ നേതാക്കളെ സൃഷ്ടിക്കുന്നു. അക്രമം നടത്താൻ മുൻകൈയെടുത്ത ആളുകളിൽ ആരാണ് ജയിലിൽ പോകാത്തത്. നിയമത്തിന്റെ മുൻപിൽ കെഎസ്‌യു എന്നോ ഡിവൈഎഫ്ഐ എന്നോ എസ്എഫ്ഐ എന്നോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: പാലക്കാട് നഗരസഭാ ചെയർപേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാവ് വണ്ടിച്ചെക്ക് കേസ് പ്രതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration