29-ാമത് രാജ്യാന്തര ചലച്ചിത്രമേള ഇത്തവണയും ഭംഗിയായി തന്നെ നടത്തുമെന്നും സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മേളയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്നും മന്ത്രി സജി ചെറിയാൻ. രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
ഉദ്ഘാടന പരിപാടിക്ക് ശേഷം ഐ ആം സ്റ്റിൽ ഹിയർ എന്ന സിനിമ പ്രദർശിപ്പിക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. 68 രാജ്യങ്ങളിൽ നിന്നായി 177 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക.
‘സുവർണചകോരം’ പുരസ്കാരം ലഭിക്കുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കുമെന്നും മുതിർന്ന നടിമാർക്ക് ആദരവ് നൽകുന്ന പരിപാടിയും ഇത്തവണത്തെ മേളയിൽ സംഘടിപ്പിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാനവീയം വീഥിയിലാണ് ചടങ്ങ് നടക്കുക. 25 ഓളം പ്രമുഖ നടിമാരെ പരിപാടിയിൽ ആദരിക്കുമെന്നും ജെ.സി. ഡാനിയേൽ, സത്യൻ, പ്രേം നസീർ, പി.കെ. റോസി, നെയ്യാറ്റിൻകര കോമളം തുടങ്ങിയവരുടെ സ്മൃതി മണ്ഡപത്തിൽ നിന്ന് സ്മൃതി ദീപ പ്രയാണം ഇക്കുറി നടക്കുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here