മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ വീട് മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. മാന്നാറില്‍ കൊല ചെയ്യപ്പെട്ട കലയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ കേസന്വേഷണമാണ് നടക്കുന്നതെന്നും കുറ്റവാളികളായ ആരുംതന്നെയും രക്ഷപ്പെടാന്‍ അനുവദിക്കുകയില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ:പാലക്കാട് കച്ചേരിപറമ്പിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് കാട്ടനയുടെ കുത്തേറ്റു
ഗവണ്‍മെന്റും പാര്‍ട്ടിയും കലയുടെ കുടുംബത്തോടൊപ്പം ആണെന്നും ഇപ്പോള്‍ നാട്ടില്‍ നടക്കുന്ന പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കലയുടെ വീട് സന്ദര്‍ശിക്കാതിരുന്നത് തെറ്റായി പോയെന്നും മന്ത്രി പറഞ്ഞു. വിദേശത്തുള്ള പ്രതി അനിലിനെ നാട്ടിലെത്തിക്കുവാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുന്നതിന് സര്‍ക്കാരിന്റെ എല്ലാവിധ സഹായങ്ങളും പൊലീസിന് ലഭിക്കുമെന്നും ഇതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള ഒരു വലിയ പൊലീസ് സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ ആരും തന്നെ രക്ഷപ്പെടില്ല. മുഴുവന്‍ പ്രതികളെയും പൊലീസ് കണ്ടെത്തി അഴിക്കുള്ളില്‍ ആക്കും. നിയമസഭാ സമ്മേളനം നടക്കുന്നത് കൊണ്ടാണ് കലയുടെ വീട് സന്ദര്‍ശിക്കാനായി താമസം നേരിട്ടതെന്നും മന്ത്രി പറഞ്ഞു.
ALSO READ:കൊച്ചിയില്‍ തിമിംഗല ഛര്‍ദ്ദി പിടികൂടി; രണ്ട് പേര്‍ കസ്റ്റഡിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here