കലൂർ സ്റ്റേഡിയം അപകടം: ഉമ തോമസിനെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു

saji cheriyan

കലൂർ ഇന്റർനാഷണൽ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്നും വീണ് ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയെ മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. വേദനജനകമായ സംഭവമാണ് ഉണ്ടായതെന്നും സംഘാടനത്തിലെ പിഴവല്ല, ബാരിക്കേഡ് സുരക്ഷ ഒരുക്കുന്നതിലാണ് വീഴ്ചയുണ്ടായത് എന്ന് സന്ദർശന ശേഷം മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഭാഗത്തു നിന്ന് എല്ലാ തരത്തിലുള്ള സഹായവും ഉണ്ടാവും. കോട്ടയത്ത്‌ നിന്ന് ഇന്ന് വീണ്ടും മറ്റൊരു സംഘം ചികിത്സയ്ക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു.

അതേ സമയം, ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള ക്ലിയറന്‍സ് നേടാതെയാണ് സംഘാടകര്‍ കലൂര്‍ സ്റ്റേഡിയത്തിൽ മെഗാ ഡാൻസ് നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ALSO READ; കലൂര്‍ സ്റ്റേഡിയം അപകടം: പരിപാടി നടത്തിയത് വിവിധ വകുപ്പുകളിൽ നിന്നുള്ള ക്ലിയറൻസ് നേടാതെ

ഉമാ തോമസ് എംഎൽഎ വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ അറസ്റ്റിൽ. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ആയ ഷമീർ അബ്ദുൽ റഹീം പിടിയിലായത്. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ഉമാ തോമസ് എംഎല്‍എ. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News