‘രാഷ്ട്രീയത്തിൽ സൗമ്യതയുടെ മുഖമായിരുന്നു പി വി ഗംഗാധരൻ’: മന്ത്രി സജി ചെറിയാൻ

രാഷ്ട്രീയത്തിൽ സൗമ്യതയുടെ മുഖമായിരുന്നു പി വി ഗംഗാധരനെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തിൽ വലിയ വിടവ് സൃഷ്ടിക്കും. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി അനുശോചിച്ചു.

also read : പ്രമുഖ മാധ്യമപ്രവർത്തകൻ കെ.എസ്.സച്ചിദാനന്ദമൂർത്തി അന്തരിച്ചു

‘കോൺഗ്രസ് നേതാവും മാതൃഭൂമി ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ​ഗം​ഗാധരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച, ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയ നിരവധി ചിത്രങ്ങൾ നിർമിച്ച ​ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. അങ്ങാടി, ഒരു വടക്കൻ വീരഗാഥ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കാണാക്കിനാവ്, ഏകലവ്യന്‍, അദ്വൈതം, അച്ചുവിന്റെ അമ്മ, നോട്ട് ബുക്ക് തുടങ്ങി ഒട്ടേറെ പ്രശസ്ത സിനിമകൾ അദ്ദേഹം നിർമിച്ചു.

കെ.എസ്.യുവിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിലവിൽ എ.ഐ.സി.സി അം​ഗമാണ്. രാഷ്ട്രീയത്തിൽ സൗമ്യതയുടെ മുഖമായിരുന്നു പി വി ഗംഗാധരൻ. കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ, കേരളാ ഫിലിം ചേംബർ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും സ്തുത്യർഹമായ രീതിയിൽ അദ്ദേഹം വഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക മണ്ഡലത്തിൽ വലിയ വിടവ് സൃഷ്ടിക്കും. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ’-മന്ത്രി അനുശോചിച്ചു.

also read : ഊഹാപോഹങ്ങൾക്ക് വിട; പാകിസ്താനുമായുള്ള കളിയിൽ ഗിൽ ഓപ്പൺ ചെയ്‌തേക്കും; ഉറപ്പിച്ച് ക്രിക്കറ്റ് താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News