ഇതല്ല…ഇതിനപ്പുറവും: ചിന്തയുടെ കാർ മണ്ണിൽ താ‍‍ഴ്ന്നപ്പോള്‍ ഡ്രൈവിങ് സ്കില്‍ പുറത്തെടുത്ത് മന്ത്രി സജി ചെറിയാന്‍

യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ കാര്‍ മണ്ണില്‍ താ‍ഴ്ന്നപ്പോള്‍ തന്‍റെ ഡ്രൈവിങ് സ്‌കില്‍ പുറത്തെടുത്ത് മന്ത്രി സജി ചെറിയാന്‍. ചിറയിന്‍കീഴ് ഭാഗത്തെ തീരസദസ്സ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ചെറിയ വെട്ടുകാട് വെച്ച് ചിന്തയുടെ കാര്‍ പൂഴിമണലില്‍ താഴ്ന്നുപോയത് കണ്ട് ഇറങ്ങുകയായിരിന്നു.

ബുധനാഴ്ച വൈകീട്ടാണ് സംഭവം. പൊലീസുകാരും നാട്ടുകാരും ചിന്തയുടെ വാഹനത്തിന്‍റെ ഡ്രൈവറും പലതവണ പരിശ്രമിച്ചിട്ടും വണ്ടി പൂഴിമണലില്‍നിന്ന് അനങ്ങിയില്ല. ടയര്‍ മണ്ണില്‍ പൂഴ്ന്ന് കറങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍ സജി ചെറിയാന്‍ ഡ്രൈവിങ് സിറ്റിലേക്ക് കയറി വണ്ടി ആദ്യം പുറകോട്ട് എടുത്തു. കൂടെ നിന്നവരും വണ്ടി തള്ളിസഹായിച്ചു. എന്നാല്‍ മുന്നോട്ട് വീണ്ടുമെടുത്തപ്പോള്‍ വണ്ടി മണ്ണില്‍ കുടുങ്ങി.

ഒടുവില്‍  കല്ലുകള്‍ മുന്‍വശത്തെ ടയര്‍ഭാഗത്ത് കൊണ്ടിടാന്‍ മന്ത്രിയുടെ നിര്‍ദേശം. ഒടുവില്‍ ഫസ്റ്റിലിട്ട് നിഷ്പ്രയാസം വണ്ടി മണ്ണില്‍ നിന്നും കരയ്ക്കുകയറ്റി. ഇതിന്‍റെ ദൃശ്യങ്ങള്‍ മന്ത്രി ഫേസ്ബുക്കില്‍ സജി ചെറിയാന്‍ പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News