ജനപങ്കാളിത്തം കൂടി; ഐഎഫ്എഫ്‌കെ ഇനിയും മികച്ചരീതിയില്‍ നടക്കും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്‌കെയില്‍ യുവജനങ്ങളുടെ വലിയ പങ്കാളിത്തമാണ് ഉള്ളതെന്നും കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ജനപങ്കാളിത്തം കൂടുതലുണ്ടെന്നും മന്ത്രി സജി ചെറിയാന്‍. കഴിഞ്ഞദിവസം നടന്നത് വളരെ പ്രശംസനീയമായ ഉദ്ഘാടന ചടങ്ങാണ്. ഐഎഫ്എഫ്‌കെയില്‍ എല്ലാം ഭംഗിയായി നടക്കുന്നു. വരും വര്‍ഷങ്ങളിലും മികച്ച രീതിയില്‍ മേള നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇരു വൃക്കകളെയും തകരാറിലാക്കി ട്യൂമർ; രണ്ടര വയസുകാരൻ സഹായം തേടുന്നു

അതേസമയം 28ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനമായ ഇന്ന് മത്സര ചിത്രങ്ങള്‍ക്ക് തുടക്കമായി. വേള്‍ഡ് ക്ലാസിക്, ഇന്ത്യന്‍ സിനിമ നൗ തുടങ്ങി 12 വിഭാഗങ്ങളിലെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തി. മലയാളം ചിത്രം ഫാമിലിയാണ് മത്സര വിഭാഗത്തിലെ ആദ്യ ചിത്രം. ഐഎഫ്എഫ്കെ രണ്ടാം ദിനത്തില്‍ വേള്‍ഡ് ക്ലാസിക് സിനിമകള്‍ക്ക് ഒപ്പം മത്സര ചിത്രങ്ങളും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here