മലയാളം മിഷന്‍ പ്രവര്‍ത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണം : മന്ത്രി സജി ചെറിയാന്‍

പ്രവാസി മലയാളികളുടെ വ്യക്തിത്വവികസനത്തിനും ഭാഷാപഠനത്തിനും നേതൃത്വം നല്‍കുന്ന മലയാളം മിഷന്റെ മാതൃകാപരമായ ഭാഷാപ്രവര്‍ത്തനം കേരളത്തിനുള്ളിലും വ്യാപിപ്പിക്കണമെന്ന് സാംസ്‌കാരിക കാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍. മലയാള മിഷന്റെ പ്രഥമ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ കേരള സൃഷ്ടിയുടെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് പ്രവാസ ലോകത്തിരുന്ന് മലയാളം മിഷനിലൂടെ മലയാള ഭാഷാ തുല്യത നേടിയ കുട്ടികളെന്നു അദ്ദേഹം വിലയിരുത്തി. ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തുമി ല്ലാത്ത മാതൃകയാണ് മലയാളം മിഷനിലൂടെ കേരളം മുന്നോട്ട് വച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ: ‘ ജനകീയ പാര്‍ലമെന്റേറിയന്‍, നടത്തിയ പോരാട്ടങ്ങളെല്ലാം ചരിത്ര പ്രാധാന്യമുള്ളവ, യെച്ചൂരിയുടെ വിയോഗം തീരാനഷ്ടം’: മുഖ്യമന്ത്രി

മാതൃനാട് ഏതെങ്കിലും ഒരു പ്രതിസന്ധിയെ നേരിട്ടാല്‍ നാം ഒന്നാണ് എന്ന് വയനാട് ദുരന്തത്തില്‍ മലയാളം മിഷനിലൂടെ പ്രവാസി കുട്ടികള്‍ 52 ലക്ഷം രൂപ സ്വരൂപിച്ചു കൊണ്ട് മഹത്തായ സന്ദേശം ലോകത്തിനു നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ലോകത്ത് എവിടെപ്പോയാലും മലയാളികള്‍ ഉണ്ടാകുമെന്നും അവിടെയെല്ലാം അവര്‍ നേതൃത്വം കൊടുക്കാത്ത സംരംഭങ്ങളില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടന്ന കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മലയാളം മിഷന്റെ ആദ്യ ചാപ്റ്ററുകളായ ചെന്നൈ, മുംബൈ, ദില്ലി, ഗോവ, പുതുച്ചേരി, ബഹറൈന്‍ തുടങ്ങി 6 ചാപ്റ്ററുകളില്‍ നിന്നുള്ള 150 വിദ്യാര്‍ഥികളാണ് നീലക്കുറിഞ്ഞി ഡിപ്ലോമ സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ ഈ ചാപ്റ്ററുകളില്‍ നിന്നുള്ള നീലക്കുറിഞ്ഞി അധ്യാപകരെയും ആദരിച്ചു. കൂടാതെ വിവിധ മേഖലകളില്‍ മികച്ച സേവനം കാഴ്ചവച്ച മലയാളം മിഷന്‍ ജീവനക്കാരെയും ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കൂടാതെ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ റാസല്‍ഖൈമ ചാപ്റ്ററില്‍ നിന്നുള്ള ഷിഫ്‌ന പി യും മന്ത്രിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

ALSO READ: ഉള്ളുലയ്ക്കുന്ന മുദ്രാവാക്യംവിളികള്‍; അനുഗമിച്ച് പ്രകാശ് കാരാട്ട്, കണ്ണുനീരോടെ ബൃന്ദ കാരാട്ട്

മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട അധ്യക്ഷനായിരുന്നു. പ്രമുഖ സിനി ആര്‍ട്ടിസ്റ്റും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ ആശംസകള്‍ അറിയിച്ചു. മലയാളം മിഷന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്വാലിഹ എം വി സ്വാഗതവും കടലാസ് തോണി -ഗുരുമലയാളം സഹവാസ ക്യാമ്പ് ഡയറക്ടര്‍ സാജു കെ നന്ദിയും പറഞ്ഞു. കൂടാതെ നടന്‍ നോബി മാര്‍ക്കോസ്, സംവിധായകന്‍ ആനന്ദ് മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here