പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചിന്തകള്‍ സ്വാധീനിച്ച കവിയാണ് ‘ഒളപ്പമണ്ണ’; മന്ത്രി സജി ചെറിയാൻ

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഊഷ്മളമായ ചിന്തകള്‍ സ്വാധീനിച്ച കവിയാണ് ഒളപ്പമണ്ണയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ജന്മനാട്ടിൽ ഒരുക്കിയ ‘വരിനെല്ല്’ സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Also read:ഭീഷണിപ്പെടുത്തി ബാറില്‍ കൊണ്ടുപോയി കത്തികാട്ടി കവര്‍ച്ച: കോ‍ഴിക്കോട് ഗുണ്ടാസംഘം അറസ്റ്റില്‍

പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് ‘വരിനെല്ല്’ എന്ന പേരിൽ സാംസ്കാരിക പരിപാടി സംഘടിപ്പിച്ച്, കവി ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാടിന് ആദരം നൽകിയത്. ഒളപ്പമണ്ണയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ആഘോഷ പരിപാടി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘടനം ചെയ്തു. പെരുങ്ങോട്ടകുറുശ്ശിയിൽ സ്ഥിതി ചെയ്യുന്ന ഒളപ്പമണ്ണ സ്മാരകം സന്ദർശിച്ച ശേഷമാണ് മന്ത്രി പരിപാടിക്ക് എത്തിയത്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഊഷ്മളമായ ചിന്തകള്‍ സ്വാധീനിച്ച കവിയാണ് ഒളപ്പമണ്ണയെന്ന് മന്ത്രി പറഞ്ഞു.

Also read:ഏകദിന ലോകകപ്പ്; ന്യുസീലൻഡിന് രണ്ടാം ജയം

ഒന്നാം പിണറായി സര്‍ക്കാര്‍ പെരിങ്ങോട്ടുകുറിശ്ശിയില്‍ സാധ്യമാക്കിയ ഒളപ്പമണ്ണ സ്മാരകത്തെ അഭിമാനത്തോടെയാണ് കാണുന്നത്. ഒളപ്പമണ്ണയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും സര്‍ക്കാര്‍ സ്മാരകത്തിനായി ഒരു നിശ്ചിത തുക മാറ്റി വെക്കുമെന്നും ഒളപ്പമണ്ണ സാംസ്‌ക്കാരിക മന്ദിരത്തിന് സര്‍ക്കാരിന്റെയും സാംസ്‌ക്കാരിക വകുപ്പിന്റെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News