‘ഇത് അവരുടെ കാലമല്ലേ, കൂടോത്രക്കാരുടെ’, പരിഹസിച്ച് മന്ത്രി സജി ചെറിയാൻ; ശാസ്ത്രത്തെ ഉൾക്കൊള്ളണം, അതിൽ അധിഷ്ഠിതമാണ് വിദ്യാഭ്യാസമെന്നും മന്ത്രി

കോൺഗ്രസിലെ കൂടോത്ര വിവാദത്തെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കൂടോത്രത്തിലൂടെ തല പോകുമെന്ന് കരുതുന്നവരുടെ കാലമാണിതെന്ന് മന്ത്രി പറഞ്ഞു. തൻ്റെ വീട്ടിലും ആരെങ്കിലും കൂടോത്രം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും, കൂടോത്രം വരെ സഞ്ചരിക്കുന്ന കാലമാണെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ മന്ത്രി പറഞ്ഞു.

ALSO READ: കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്‌ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ചും സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ മേഖലയിലെ ആളുകളെ ചേർത്ത് കോണ്ക്ലേവ് നൽകുമെന്ന് മന്ത്രി പറഞ്ഞു. ‘ഇതിനോടകം നിരവധി യോഗങ്ങൾ ചേർന്നു.
ഇതിൽ നിന്ന് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് ഒറ്റയടിക്ക് ചെയ്യാൻ കഴിയില്ല. സാങ്കേതിക പ്രശ്നങ്ങൾ അടക്കമുള്ളത് കൊണ്ട് തന്നെ അത് പരിഹരിച്ചു നടപ്പാക്കും’, മന്ത്രി പറഞ്ഞു.

ALSO READ: ‘ഹൃദയത്തിൽ തന്നെയാണ് എസ്എഫ്ഐ’, കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി ആധികാരിക വിജയം

‘വ്യക്തിപരമായ വിവരങ്ങൾ ഒഴിച്ച് ബാക്കി എല്ലാം പുറത്ത് വിടും. നിയമപരമായി പഠിച്ചിട്ട് പുറത്ത് വിടാൻ പറ്റുന്നത് പുറത്ത് വിടും. സിനിമ കോൺക്ലേവ് സംഘടിപ്പിക്കും. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിട്ടില്ല. എല്ലാ പ്രധാനപ്പെട്ടവരെയും കോൺക്ലേവിലേക്ക് ക്ഷണിക്കും’, മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News