ഓംചേരി സാംസ്‌കാരിക മണ്ഡലത്തിലെ ഗുരുസ്ഥാനീയരിൽ ഒരാൾ; കൈരളിയുടെയാകെ നഷ്ടമെന്നും മന്ത്രി സജി ചെറിയാൻ

omchery-saji-cheriyan

പ്രശസ്ത എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായിരുന്ന പ്രൊഫസര്‍ ഓംചേരി എന്‍എന്‍ പിള്ളയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. നമ്മുടെ സാംസ്‌കാരിക മണ്ഡലത്തിലെ ഗുരുസ്ഥാനീയരില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കൈരളിയുടെയാകെ നഷ്ടമാണെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ആകസ്മികം എന്ന ഓര്‍മക്കുറിപ്പിനായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. ആദ്യമായി കേരള പ്രഭ അവാര്‍ഡ് നല്‍കിയപ്പോള്‍ അദ്ദേഹമായിരുന്നു പുരസ്‌കാരത്തിന് അര്‍ഹനായത്.

Read Also: പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

പ്രൊഫസര്‍ ഓംചേരി എന്‍എന്‍ പിള്ളയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും സാംസ്‌കാരികലോകത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.

News Summary: Minister Saji Cherian expressed his condolences on the demise of renowned writer and playwright Professor Omchery NN Pillai. The minister said that his demise, who was one of the great teachers in our cultural field, is a loss for the entire Kerala.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News