മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ

Saji Cheriyan

കേവലം തൊഴിൽ മാത്രമായി മാധ്യമപ്രവർത്തനത്തെ കാണരുതെന്ന് മന്ത്രി സജി ചെറിയാൻ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ വാർഷിക ദിനമായ ഇന്ന് സ്വദേശാഭിമാനിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ്. മാധ്യമങ്ങളെ മന്ത്രി വിമർശിച്ചത്. ധാർമികത പുലർത്താതെ വസ്തുതകൾ മറച്ചുവെച്ചാണ് ചില മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതെന്നും. അതാണ് വയനാട് ദുരന്തത്തെ പറ്റിയുള്ള വാർത്തകളിൽ നമ്മൾ കണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഞങ്ങള്‍ വെറുംവാക്ക് പറയാറില്ല കേട്ടോ ! കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലെ ആദ്യ ബാച്ചില്‍ നിന്ന് 30 പേര്‍ക്ക് ലൈസന്‍സ്

മാധ്യമങ്ങളുടെ നിഷ്പക്ഷത ഇക്കാലഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. അഭിപ്രായ രൂപീകരണത്തിൽ മാധ്യമങ്ങളുടെ നിക്ഷ്പക്ഷത പരിശോധിക്കപ്പെടണമെന്നും. റേറ്റിങ്ങിന് വേണ്ടി മാത്രമല്ല മാധ്യമപ്രവർത്തനം. അനാരോഗ്യ പ്രവണത മാധ്യമ രംഗത്തു നിന്ന് തന്നെ ചോദ്യം ചെയ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങൾ സത്യം ജനങ്ങളെ അറിയിക്കുകയാണ് വേണ്ടത്. കള്ളം പ്രചരിപ്പിക്കരുതെന്നും അദ്ദൈഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News