‘പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരെ നാളെ ഉയർന്നു വരുന്ന കൊടുവാളാണ് വർഗീയത’; മന്ത്രി സജി ചെറിയാൻ

പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരെ നാളെ ഉയർന്നു വരുന്ന കൊടുവാളാണ് വർഗീയതയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ ചെയർമാനുമായിരുന്ന എ എം അലിയാരുടെ മൂന്നാം ചരമ വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി കായംകുളം പത്തിയൂർക്കാലയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Also read:യൂറോ കപ്പ്; സ്ലൊവാക്യയെ തകർത്ത് ഇംഗ്ലണ്ട് ക്വാർട്ടറിൽ

സ്വാതന്ത്യത്തിന് ശേഷം 57 വരെ നാട് ഭരിച്ച കോൺഗ്രസ് എന്ത് മാറ്റമാണ് വരുത്തിയത് എന്നും മന്ത്രി ചോദിച്ചു. ആറടി മണ്ണിന് പോലും അവകാശമില്ലാത്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു. എന്നാൽ 57 ൽ അധികാരത്തിൽ എത്തിയ ഇ എം എസിൻ്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഭൂമിയുടെ അവകാശം പാവപ്പെട്ടവന് നൽകി ചരിത്രപരമായ മാറ്റം ഉണ്ടാക്കിയത് എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News