സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. രേഖാമൂലം പരാതി എഴുതി നല്‍കിയിട്ടില്ലെന്നും പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മലയാള സിനിമ മേഖലയില്‍ രണ്ടുപേര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തിനൊപ്പമാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്തവര്‍ തെറ്റ് തിരുത്തി സിനിമ രംഗത്ത് സജീവമാവണം. വനിതകള്‍ ധാരാളമായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതത്വത്തിന് പ്രശ്‌നമുണ്ടെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ഷൂട്ടിംഗ് നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാം പോയി പരിശോധിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. സുരക്ഷിത ബോധത്തോടെ ജോലി ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. സിനിമാ രംഗത്തെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കോണ്‍ക്ലേവ് നടത്തും.
സിനിമയിലെ ലഹരി ഉപയോഗം പുതുതായി വന്ന ചെറുപ്പക്കാര്‍ക്കിടയിലാണ് പ്രശ്‌നം. മലയാള സിനിമ മേഖലയില്‍ പണം മുടക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണ്. മയക്കുമരുന്നിന്റെ സ്വാധീനം അവരുടെ സംഘടന പരിശോധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഭൂരിഭാഗം സിനിമകളും പരാജയമാണ്. മലയാള സിനിമയില്‍ എന്തോ പോരായ്മ ഉണ്ട്. അത് കണ്ടെത്തി പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here