‘ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല, എം ടിയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്’: പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ

രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഗായിക ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും വിശ്വാസമുള്ളവർക്ക് പോകാം വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ആർക്കും അഭിപ്രായങ്ങൾ പറയാമെന്ന് പറഞ്ഞ മന്ത്രി എം ടി വാസുദേവൻ നായർക്കും അഭിപ്രായം പറയാൻ അധികാരമുണ്ടെന്നും, ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി.

ALSO READ: വിലയിൽ ഞെട്ടിച്ച് പുതിയ റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650

കഴിഞ്ഞ ദിവസമായിരുന്നു രാമക്ഷേത്രത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ ചിത്ര പങ്കുവെച്ചത്. ഇത് വലിയ വിവാദത്തിലേക്കും മറ്റും നീങ്ങുകയും ചെയ്തിരുന്നു. ചിത്രയെ പോലെ ജനപ്രീതിയുള്ള ഒരു ഗായിക ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിഞ്ഞതിനെ അനുകൂലിക്കുന്നത് എങ്ങനെയാണ് എന്നാണ് പലരും വിമർശനം ഉന്നയിച്ചത്. ലോക സമസ്ത സുഖിനോ ഭവന്തു എന്ന് പറഞ്ഞുകൊണ്ട് വീഡിയോ അവസാനിപ്പിച്ചതിനും ചിത്രക്കെതിരെ വിമർശനം ഉണ്ടായിരുന്നു. ശ്രീചിത്രൻ എം ജെ അടക്കമുള്ളവർ വിഷയത്തിൽ ചിത്രക്കെതിരെ പ്രതികരിച്ചിരുന്നു.

ALSO READ: കാസര്‍ഗോഡ് പാലക്കുന്ന് നിര്‍മാണ തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

അതേസമയം, കെഎൽഎഫ് വേദിയിലായിരുന്നു ഇന്ത്യയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളെ കുറിച്ച് എം ടി ചില പരാമർശങ്ങൾ ഉന്നയിച്ചത്. എന്നാൽ ഇത് കേരളത്തെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചുമാണ് എന്ന് ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. എം ടി തന്നെ വിവാദത്തിൽ ഒടുവിൽ പ്രതികരണവുമായി രംഗത്തെത്തിയെങ്കിലും സർക്കാരിനെതിരെയുള്ള വിമർശനം എന്ന രീതിയിലാണ് പല മാധ്യമങ്ങളും ഇപ്പോഴും ഈ വാർത്തയെ ഉപയോഗിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News