‘പ്രതിസന്ധിയിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാം എന്ന് പുതുതലമുറയ്ക്ക് കാട്ടിക്കൊടുത്ത നജീബ്’, വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി സജി ചെറിയാൻ

ഒരു മനുഷ്യൻ മൃഗതുല്യനായി ജീവിക്കേണ്ടിവന്ന സാഹചര്യം ലോകത്തിന് കാട്ടിക്കൊടുത്ത ആട് ജീവിതത്തിന്റെ കഥാനായകൻ നജീബിനെ കാണാനും അഭിനന്ദിക്കാനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നജീബിന്റെ വീട്ടിലെത്തി. പ്രതിസന്ധിഘട്ടങ്ങൾക്കിടയിലും പ്രതീക്ഷയോടെ മുന്നോട്ടുപോകാൻ കഴിയും എന്ന് പുതുതലമുറയ്ക്ക് കാട്ടിക്കൊടുത്തിരിക്കുകയാണ് നജീബ് എന്ന് സന്ദർശന വേളയിൽ മന്ത്രി പറഞ്ഞു.

ALSO READ: ‘എന്തൊരു ചൂടാണപ്പാ’, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ കടുക്കും: ആസ്വാസമായി വേനൽമഴയുമെത്തും

ജീവിതം കെട്ടിപ്പടുക്കാൻ വളരെ പ്രതീക്ഷയോടെ അറബ് നാട്ടിലെത്തി ചതിയിൽ അകപ്പെട്ട് രണ്ടര വർഷക്കാലം പ്രയാസകരമായ ജീവിതം അനുഭവിച്ച ആലപ്പുഴ ആറാട്ടുപുഴ സ്വദേശി നജീബിനെ കാണാനാണ് സംസ്ഥാന സാംസ്കാരിക മന്ത്രി സജി ചെറിയാൻ എത്തിയത്. നേരിട്ട് കണ്ട് നജീബ് അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളും മന്ത്രി കേട്ടറിഞ്ഞു. ഇത്രയധികം രണ്ടര വർഷക്കാലം ജീവിച്ചിട്ടും ജീവിതത്തിൽ തിരിച്ചു വരാൻ കഴിഞ്ഞത് നജീബിന്റെ ധൈര്യവും പ്രതീക്ഷയും ആണെന്നു മന്ത്രി പറഞ്ഞു.

തന്റെ ജീവിതകഥ സിനിമയായി പുറത്തുവന്നതോടെ ലോകമെമ്പാടുമുള്ള മലയാളികളുടെ ഭാഗത്ത് നിന്നും സന്തോഷകരമായ പ്രതികരണമാണ് ലഭിക്കുന്നത് എന്നും. പലരും വീണ്ടും വിദേശത്ത് സ്വീകരണ പരിപാടികളിൽ എത്താൻ ക്ഷണിച്ചു കൊണ്ടിരിക്കുകയാണെന്ന് നജീബ് കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് രാം ലീല മൈതാനിയിൽ

ആട് ജീവിതത്തിന് ലോകമെമ്പാടുമുള്ള ജനങ്ങളുടെ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അറബ് നാട്ടിലെത്തുന്ന മലയാളികൾക്കെല്ലാം ഇത്തരം സാഹചര്യമില്ലെങ്കിലും ഇത്തരം ഒറ്റപ്പെട്ട ചില സംഭവങ്ങളും നടക്കാറുണ്ടെന്നും അതിന് പ്രതീക്ഷയുടെ നേരിടണമെന്ന് സന്ദേശമാണ് ഈ സിനിമയിലൂടെ പുറത്തുവരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News