ചലച്ചിത്ര നയം രൂപീകരിക്കാനായുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ. സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചർച്ച ചെയ്യുമെന്നും അന്തിമ തീരുമാനം എടുക്കുക മൂന്ന് മാസത്തിനുള്ളിൽ നടത്തുന്ന മെഗാ കോൺക്ലേവിന് ശേഷമായിരിക്കും എന്നും മന്ത്രി പറഞ്ഞു. കോൺക്ലേവിൽ ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെ പങ്കെടുക്കും. സിനിമാ നയം രൂപീകരിക്കാനായി സർക്കാർ നിയോഗിച്ച കമ്മിറ്റിയാണ് വിവാദത്തിലായ സാഹചര്യത്തിലാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ വിശദമായ ചർച്ച ആവശ്യമുണ്ടെന്നും നിർദേശങ്ങൾ പെട്ടെന്ന് നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: ആരാധകരുടെ മരണത്തിൽ അനുശോചനമറിയിച്ച് നടൻ സൂര്യ
ചർച്ച നടത്താതെ കമ്മിറ്റി ഉണ്ടാക്കിയതിൽ ഡബ്ല്യുസിസിക്ക് പിന്നാലെ ഫിലിം ചേംബറും വിമർശനം ഉയർത്തിയിരുന്നു. തന്നോട് ആലോചിക്കാതെയാണ് കമ്മിറ്റി അംഗമാക്കിയതെന്നും ഇത് ശരിയല്ലെന്നും സംവിധായകൻ രാജീവ് രവി പറഞ്ഞു. ഹേമ കമ്മിറ്റി ശുപാർശ കൂടി പഠിക്കാൻ പുതിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതിലും വിമർശനം ഉയർന്നിരുന്നു.
ALSO READ: വാട്സ് ആപ്പ് ഇനി സ്മാര്‍ട്ട് വാച്ചില്‍ കിട്ടും, പുതിയ ഫീച്ചറുമായി മെറ്റ
കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ അധ്യക്ഷനായാണ് സിനിമാ നയത്തിൻറെ കരട് തയ്യാറാക്കാനായി കഴിഞ്ഞദിവസം കമ്മിറ്റി ഉണ്ടാക്കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ കൂടി പരിഗണിച്ച് 2 മാസത്തിനുള്ളിൽ നയം തയ്യാറാക്കുമെന്നാണ് പ്രഖ്യാപനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here