സെന്തില്‍ ബാലാജി ഇഡി കസ്റ്റഡിയില്‍; ശനിയാഴ്ചവരെ ചോദ്യം ചെയ്യും

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയില്‍ എടത്തു. ചെന്നൈ പുഴല്‍ ജയിലില്‍ എത്തിയാണ് സെന്തിലിനെ കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ച വരെ ഇദ്ദേഹത്തെ ചോദ്യം ചെയ്യും.

also read- ലൈംഗിക പീഡന ആരോപണം: രാജ്യസഭയില്‍ രഞ്ജന്‍ ഗൊഗോയ് പ്രസംഗിക്കുന്നതിനിടെ നാല് വനിതാ എംപിമാര്‍ ഇറങ്ങിപ്പോയി

നേരത്തെ സെന്തില്‍ ബാലാജിയെ കസ്റ്റഡിയില്‍ വിട്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയാന്‍ ഇഡിക്ക് അധികാരമുണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ, മന്ത്രിയും ഭാര്യയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഉത്തരവിന് പിന്നാലെ ഇഡി അപേക്ഷ പരിഗണിച്ച ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, മന്ത്രിയെ ഈ മാസം 12 വരെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കി.

also read- രാജ്യസഭയും കടന്നു; ദില്ലി സര്‍വീസസ് ബില്ല് രാജ്യസഭയിലും പാസാക്കി

കള്ളപ്പണക്കേസില്‍ ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് രണ്ട് മാസമാകുമ്പോഴും സെന്തിലിനെ ഇഡി ചോദ്യം ചെയ്തിരുന്നില്ല.=

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News