90 വയസിലും ഈണം തെറ്റാതെ പാടുന്ന ലക്ഷ്മിയമ്മ; ഇത് പുതുതലമുറയ്ക്ക് പ്രചോദനം; വീഡിയോ പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി

തൊണ്ണൂറാം വയസിലും ഈണവും താളവും തെറ്റാതെ പാടുന്ന കാസര്‍ഗോഡ് സ്വദേശിനി കെ.പി ലക്ഷ്മിയമ്മയുടെ വീഡിയോ പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി. ലക്ഷ്മിയമ്മ പാടുന്ന വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്. പുതുതലമുറയ്ക്ക് ലക്ഷ്മിയമ്മ നല്‍കുന്ന പ്രോത്സാഹനം വളരെ വലുതാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പാട്ടുപാടി വിസ്മയം തീര്‍ക്കുന്ന ലക്ഷ്മിയമ്മയുടെ കഥ കൈരളി ന്യൂസ് നേരത്തേ സംപ്രേഷണം ചെയ്തിരുന്നു. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ലക്ഷ്മിയമ്മയ്ക്ക് ജന്മസിദ്ധമായി ലഭിച്ചതാണ് പാട്ട് പാടാനുള്ള കഴിവ്. അമ്മ പാടുന്നത് കേട്ടാണ് പാട്ട് പഠിച്ചതെന്ന് ലക്ഷ്മിയമ്മ കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു.

അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട് ലക്ഷ്മിയമ്മ. സ്‌കൂളില്‍ നിന്നും അല്‍പസ്വല്‍പം പാട്ട് പഠിച്ചിട്ടുണ്ട്. പിന്നീട് കുലത്തൊഴിലിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ തെയ്യം തോറ്റം പാട്ടുകളും പഴയ കാലത്ത് വീടുകളിലെത്തി കണ്ണേറ് പാട്ടുകളും പാടിയിട്ടുണ്ട് ലക്ഷ്മിയമ്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News