വിടപറഞ്ഞത് തൊഴിലാളി വർഗത്തിന്റെ കരുത്തുറ്റ നേതാവ്; മന്ത്രി വി. ശിവൻകുട്ടി അനുശോചിച്ചു

ആനത്തലവട്ടം ആനന്ദന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മന്ത്രി ശിവകുട്ടി. ‘തൊഴിലാളി വർഗത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദനെന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു.

Also read:ഇടുക്കിയിൽ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസ്; പ്രതിക്ക് 80 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

‘എക്കാലവും പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. സി പി ഐ എമ്മിന്റെയും സി ഐ ടി യുവിന്റെയും സമുന്നത നേതാവെന്ന നിലയ്ക്ക് തൊഴിലാളികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുമായി അദ്ദേഹം ജീവിതം സമർപ്പിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖവും നാവുമായിരുന്നു അദ്ദേഹം. ടെലിവിഷൻ ചർച്ചകളിൽ അടക്കം അദ്ദേഹം തിളങ്ങാൻ കാരണം ജീവിതഗന്ധിയായ വാദഗതികൾ യുക്തിസഹമായി അവതരിപ്പിച്ചത് കൊണ്ടാണ്. വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനെ ആണ് നഷ്ടമായത്’ എന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Also read:ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News