ആലപ്പുഴ ജില്ലയിലെ നീർക്കുന്നം എസ്. ഡി വി. ഗവൺമെന്റ് യുപി സ്‌കൂളും അന്തർദേശീയ നിലവാരത്തിലേക്ക്; പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ശിവൻകുട്ടി

ആലപ്പുഴ ജില്ലയിലെ നീർക്കുന്നം എസ്. ഡി വി. ഗവൺമെന്റ് യുപി സ്‌കൂളും അന്തർദേശീയ നിലവാരത്തിലേക്ക് എത്തിച്ചേരുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി.ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യുപി സ്‌കൂൾ ആണിത്. മുൻമന്ത്രിയും എംഎൽഎയും ആയിരുന്ന ശ്രീ.ജി. സുധാകരൻ്റെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഈ മന്ദിരം സ്കൂളിന്റെ പ്രവർത്തനങ്ങളുടെ മികവ് കൂട്ടുമെന്ന് തീർച്ചയാണെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. എല്ലാവിധ ആശംസകളും നേരുന്നതായും മന്ത്രി വ്യക്തമാക്കി.

ALSO READ:സുരക്ഷാ ഭീഷണി; ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക് പോസ്റ്റ്

ആലപ്പുഴ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന യുപി സ്‌കൂൾ ആയ നീർക്കുന്നം എസ്. ഡി വി. ഗവൺമെന്റ് യുപി സ്‌കൂളും അന്തർദേശീയ നിലവാരത്തിലേക്ക് എത്തിച്ചേരുകയാണ്.മുൻമന്ത്രിയും എംഎൽഎയും ആയിരുന്ന ശ്രീ.ജി. സുധാകരൻ്റെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ചു നിർമ്മിച്ച പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ മന്ദിരം സ്കൂളിന്റെ പ്രവർത്തനങ്ങളുടെ മികവ് കൂട്ടുമെന്ന് തീർച്ച. എല്ലാവിധ ആശംസകളും നേരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News