തോട്ടം തൊഴിലാളികൾക്ക് മുടങ്ങിയ ഗ്രാറ്റുവിറ്റിയും പിഎഫും ഉടൻ; ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മന്ത്രി ശിവൻകുട്ടി

ഇടുക്കിയിൽ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് തൊഴിൽ മന്ത്രി വി ശിവൻ കുട്ടി. 35 ആം മൈൽ ടി അർ ആൻഡ് ടീ തോട്ടത്തിലെ തൊഴിലാളികളുടെ ആവശ്യങ്ങളാണ് പരിഹരിച്ചത്. ട്രേഡ് യൂണിയനുകളും തോട്ടം ഉടമയും പങ്കെടുത്ത ചർച്ചയിലാണ്  മന്ത്രി പരിഹാരം  നിർദ്ദേശിച്ചത്

ദീർഘകാലമായി മുടങ്ങി കിടന്ന ശമ്പള കുടിശ്ശികയും മുടങ്ങി കിടന്ന ഗ്രാറ്റുവിറ്റിയും പി എഫും ഉടൻ തൊഴിലാളികൾക്ക് നൽകും. തൊഴിലാളികളുടെ ലയങ്ങൾ പുതുക്കി നിർമ്മിക്കും.തോട്ടത്തിനുള്ളിലെ സ്കൂളും ആശുപത്രിയും നവീകരിക്കാൻ ഉള്ള നടപടി സ്വീകരിക്കാനും തീരുമാനമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News