എസ്എസ്എൽസി പരീക്ഷയിൽ ക്രമക്കേടില്ലാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു; മന്ത്രി വി ശിവൻകുട്ടി

എസ് എസ് എൽ സി പരീക്ഷയിൽ ക്രമക്കേടില്ലാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. ആക്ഷേപം ഒന്നും തന്നെയും ഇതുവരെയും വന്നിട്ടില്ലെന്നും പരിശോധനാ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ:പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ നിരത്തുകളും ഡിജിറ്റലൈസ് ചെയ്തു: മന്ത്രി മുഹമ്മദ് റിയാസ്

പല സംസ്ഥാനങ്ങളും കേരളത്തിന്റെ ഹയർ സെക്കന്ററി പരീക്ഷാ മാന്വൽ ആണ് മാതൃക ആക്കിയിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. ഹയർ സെക്കൻഡറി പരീക്ഷ മാന്വലിൽ നിലവിൽ മാറ്റം വരുത്തേണ്ട കാര്യമില്ല, ആവശ്യമെങ്കിൽ പിന്നീട് പരിഗണിക്കാം എന്നും മന്ത്രി പറഞ്ഞു.

ഒരുപാട് ചരിത്ര കാര്യങ്ങൾ പാഠപുസ്തകത്തിൽ നിന്ന് കേന്ദ്രം ഒഴിവാക്കി,ഇതെല്ലാം ഉൾപ്പെടുത്തി കേരളം പാഠപുസ്തകം തയാറാക്കി,ഇന്ത്യയിൽ ഇത്തരത്തിൽ പുസ്തകം തയാറാക്കിയ ഒരേയൊരു സംസ്ഥാനം കേരളമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

ALSO READ:ബിജെപി നേതാവിനൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍

എസ് എൽ സി സി ചോദ്യപേപ്പർ സൂക്ഷിക്കുന്നത് ട്രഷറിയിൽ ആണ്. ഹയർസെക്കൻഡറി ചോദ്യപേപ്പർ ട്രഷറിയിൽ സൂക്ഷിക്കുന്നത് പ്രയോഗികമല്ലെന്നും സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News