തിരുവനന്തപുരം പാപ്പനംകോട് തീപ്പിടുത്തത്തില്‍ വിശദമായ അന്വേഷണം നടത്തും; മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലുണ്ടായ തീപ്പിടിത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തിരുവനന്തപുരം സബ് കലക്ടര്‍ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. സംഭവത്തില്‍ 24 മണിക്കൂറിനകം തീപ്പിടുത്തത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍ കലക്ടര്‍ സമര്‍പ്പിക്കണമെന്നാണ് സബ് കലക്ടര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്ന് മന്ത്രി അറിയിച്ചു.

ALSO READ: ഉന്നയിച്ച ആരോപണങ്ങള്‍ പരാതിയാക്കി മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയിട്ടുണ്ട്, ഇനി പരിശോധിക്കേണ്ടത് മുഖ്യമന്ത്രിയും പാര്‍ട്ടിയും; പി.വി. അന്‍വര്‍

ചൊവ്വാഴ്ച ഉച്ചയോടെയാണ് കമ്പനി ഓഫീസില്‍ തീപ്പിടുത്തമുണ്ടായത്. സംഭവത്തില്‍ ഓഫീസ് ജീവനക്കാരിയായ വൈഷ്ണയും (34), ഓഫീസിലെത്തിയ ഒരു ഉപഭോക്താവുമാണ് മരിച്ചത്. ഓഫീസിലെ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ALSO READ: തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ വൻതീപിടിത്തം; രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു

അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ പ്രദേശവാസികളും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ അപകടത്തിന്റെ ആഘാതം കുറക്കാനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News